തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ടി.കെ. ഗോവിന്ദനെതിരെ മരുമകളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ടി.കെ. സുലേഖ.
പാർട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നത്. പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുമെന്നും ടി കെ സുലേഖ മാധ്യമങ്ങളോട് വിശദമാക്കി. ടി.കെ. ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ലെന്നും സുലേഖ പറഞ്ഞു.
നിലവിൽ ടി.കെ. ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല. രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി. ചെറുപ്പം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ളയാളാണ് താൻ. കുടുംബം പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുലേഖ വ്യക്തമാക്കി.
എം.വി.ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണ് ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയതെന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്നും സുലേഖ അഭിപ്രായപ്പെട്ടു.